Saturday, December 31, 2011

പുതുവത്സരാശംസകള്‍..


എല്ലാവര്ക്കും നിറസമൃദ്ധിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകള്‍..

Sunday, December 25, 2011

ആശംസകള്‍..

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍..

Sunday, December 18, 2011

സാക്ഷി

 സാക്ഷിയാണ് ഞാന്‍ വെറും
ദൃക്സാക്ഷിയാണ് ഞാന്‍
ചുറ്റുപാടുകളിലെ നെറികേടു-
കള്‍ക്ക് മുന്നില്‍ വെറും സാക്ഷി
രബോധമുള്ള സാക്ഷി
വര്‍ഗ്ഗ‍ബോധമുള്ള സാക്ഷി
ൻകാര്യത്തില്‍ മാത്രം
നീതിബോധമുള്ള സാക്ഷി
കരുത്തര്‍ക്കെതിരെ തിരിയുന്ന സാക്ഷി
കാശുവാങ്ങിക്കാല് മാറുന്ന സാക്ഷി
ജീവനില്‍ കൊതിയുള്ള വെറും ഭീരുവാം സാക്ഷി
വേണ്ടതുമാത്രം കണ്ട വെറും "കോടതിസാക്ഷി"
അറിഞ്ഞതറിഞ്ഞില്ലെന്നു ഭാവിക്കുന്ന സാക്ഷി
അറിയേണ്ടതറിയേണ്ടെന്നു വയ്ക്കന്ന സാക്ഷി
കണ്ടതും കേട്ടതും സൗകര്യപൂര്‍വ്വം
ഓര്‍മയില്‍ നിന്നും മായ്ക്കുന്ന സാക്ഷി
ജീവന്റെ നീതിക്കിരക്കുന്നവനില്‍
നിന്ന് മുഖം തിരിക്കുന്ന ക്രൂരനാം സാക്ഷി
ജീവിതത്തിനു മുന്നില്‍ നിസ്സഹായനായ
ഞാന്‍ വെറുമൊരു പാവം "ദൃക്സാക്ഷി"

Wednesday, November 23, 2011

ഏകനാണ് ഞാന്‍

 ഏകനാണ് ഞാന്‍ ഈ
ജീവിതയാത്രയിലിന്നോളം
എല്ലാരുമെൻറൊപ്പമെന്നു 
കരുതുന്ന നേരവും
 
അറിയുന്നു ഞാനെപ്പോഴും
ഏകാന്ത പഥികനാണെന്ന്;
ആള്‍ക്കൂട്ടത്തില്‍ തനിയെ
നില്‍ക്കാന്‍ പാടുപെടുന്നവന്‍
 
ജനന മരണ സമയങ്ങളില്‍
ഏകനായ ഞാനീ ജീവിത
ന്ഥാവിലുമേകനാകണം
എന്നത് പ്രപഞ്ച നിയമമാകാം
 
ജീവിതത്തിന്‍ കൂട്ടുകള്‍
കൂട്ടുകെട്ടുകളെല്ലാം വെറു-
മൊരു കരാറു മാത്രമാണെന്ന്
മനസ്സിലാക്കുന്നു ഞാന്‍
 
"കൊടുത്താല്‍ മാത്രം
കൊല്ലത്ത് കിട്ടുന്ന" കൂട്ടുകള്‍
തിരിച്ചു കിട്ടാന്‍ വേണ്ടി
എല്ലാം നല്‍കുന്നവര്‍ മനുജര്‍
 
ഇവര്‍ക്കിടയിലീ വാണിഭത്തിനു
മില്ലാത്തവനായി ഞാന്‍;
"നാടോടുമ്പോള്‍ നടുവേ ഓടാന്‍"
കഴിവില്ലാത്ത വെറും മനുഷ്യന്‍
 
വിജയങ്ങളില്‍ ലാഭങ്ങളില്‍
പങ്കുപറ്റാനോടിയടുക്കുന്നവര്‍
പരാജയങ്ങളില്‍ നഷ്ടങ്ങളില്‍
അകലം പാലിക്കുന്നെല്ലാവരും
 
ഇന്നലെകളിലകനായിരുന്നു  ഞാന്‍
ഇപ്പോഴുമേകനാകുന്നു ഞാന്‍
ഇനിവരും കാലവും ഏകാനായിരിക്കാം ഞാന്‍
ഇനിയെന്നീ എകാന്തതയുപേക്ഷിക്കും ഞാന്‍  
 
"ഏകാന്തതയുടെയീ അപാര
തീര"ങ്ങളിലൂടെ ഏകനായ
ദൈവത്തിങ്കലേക്കു ക്ലേപൂര്‍ണ്ണ
തീര്‍ഥയാത്ര ചെയ്യുന്നു ഞാന്‍

Thursday, September 29, 2011

മോഹം

കൊടുങ്കാറ്റൊരു വിപ്ലവകാരണം
ഇളം കാറ്റൊരു മാറ്റത്തിനും
കൊടുങ്കാറ്റല്ലിള൦ കാറ്റാവാനാ- 
ണുള്ളിന്നുള്ളില്‍ മോഹം
കുലംകുത്തിയാർത്തലക്കും നീര്‍-
പ്രവാഹം ശിലയെത്തകര്‍ക്കുന്നു
അരുവിതന്‍ കുഞ്ഞോളമോ
വെള്ളാരം കല്ലിനെ മുത്തായ് മാറ്റുന്നു.
കുഞ്ഞോളമായ് തഴുകി ശിലാ-
ഹൃദയങ്ങളെ മുത്തായ് മാറ്റാന്‍
വിശ്വപ്രഭാതാപത്തില്‍ ആവിയായ്
മാറും മുമ്പീ പ്രയാണം ഗുരോ !.

Wednesday, August 10, 2011

മഴയൊഴിഞ്ഞ സന്ധ്യ


സഖി നീയെന്നരികിലുണ്ടായിരുന്നെങ്കില്‍
മഴയൊഴിഞ്ഞ സന്ധ്യ തന്‍
ആര്‍ദ്രമീ തെന്നലിന്‍ സുഗന്ധവും
ഉള്ളിലെ ചൂടിനെയാറ്റു൦ തണുപ്പും
വെറുതെയാവില്ലായിരുന്നു ഒന്നും
വെറുതെയാവില്ലായിരുന്നു
സ്വന്തമാകുമായിരുന്നു നമ്മുടെ
പ്രനയത്തിന്നോര്‍മകളാകുമായിരുന്നു
ഇനിയും വന്നു ചേരാത്തൊരു
സഖി നീയെന്നരികിലായിരുന്നെങ്കില്‍
മഴ കഴിഞ്ഞീ മരവും പുരയും പെയ്യുന്ന
തുള്ളികള്‍ തന്‍ സംഗീതവും
അകലെയെങ്ങോ മുഴങ്ങും
മേഘങ്ങള്‍ തന്‍ തുടി താളവും
രാവിന്നഗാധമാം ശാന്തതയും
നമ്മുടേതാകുമായിരുന്നു  സഖി
നമുക്കുവേണ്ടി മാത്രമായിരുന്നു

Thursday, May 19, 2011

വേദന


മനസിന്റെ മുറിപ്പാടുകളില്‍
കിനിയുന്ന രക്തത്തിന്‍ വിങ്ങല്‍
ജന്മനാള്‍ മുതലിന്നോളമെന്നില്‍
നിറയുന്ന തിക്താനുഭവങ്ങള്‍

എന്നിലെ എന്നിലെ 'അസ്തിത്വ '
വേദനയിലുരുകുന്നു ഞാന്‍
ഇനിയുമെന്നുടെ ലക്ഷ്യത്തിലേ-
ക്കൊരു വഴി കാണാതുഴറുന്നു ഞാന്‍

ഇനിയീ തമോഭൂവിലെന്നാ-
ണൊരു വെളിച്ചം ഞാന്‍ കാണ്മ-
തെങ്ങാണത് ഞാന്‍ കണ്ടെ-
ത്തുന്നതെവിടെയെനിക്ക് സാന്ത്വനം

 ശരീര വേദനയില്‍ നിന്ന് നീ
മുക്തനല്ലേയെന്നു ഞാന്‍
എന്നോട് സമാധാനം ബോധി
പ്പിക്കുന്ന നേരവും ഇല്ലയെന്നില്‍

ഒരു മാത്ര പോലും സമാധാനം
ഒന്നാശ്വസിക്കുവാന്‍ ഒന്ന്
ദീ൪ഘമായ് നിശ്വസിക്കുവാന്‍
അതി തീവ്രമായ് ആശിപ്പൂ ഞാന്‍

എല്ലാം മറക്കാന്‍ ആശ്വസിക്കാന്‍
കീഴോട്ടു നോക്കുമ്പോള്‍ ആ-
കാഴ്ചകളും ദുഃഖഹേതുക്ക-
ളാണെന്നിലെന്നറിയുന്നു ഞാന്‍

കൂരയില്ലാത്തവര്‍ വസ്ത്രമില്ലാത്തവര്‍
അന്നമില്ലാത്തവര്‍ വെള്ളമില്ലാത്തവര്‍
തണുക്കുന്നവര്‍ കടും പോള്ളലേല്‍ക്കുന്നവര്‍ 
സമൂഹത്തിന്റെ പുറന്ബോക്കിലായ്-

പെട്ടുപോയവര്‍ റേഷനില്ലത്തവര്‍
വോട്ടറല്ലാത്തവര്‍ മാനം വിറ്റും-
അന്നമുണ്ണേണ്ടവര്‍ ജീവിത
സ്വപ്നത്തിനുപോലുമര്‍ഹരല്ലാത്തവര്‍

"വെളിച്ചം ദുഖമാണുണ്ണി
തമസല്ലോ സുഖപ്രദ"മെന്ന
കവിവചനമെന്നിലോടിയെത്തു -
ന്നുന്ടീ കാഴ്ചകളോടൊപ്പം .

ഈ കാഴ്ചകള്‍ നല്‍കുന്ന
വേദനയൊഴിവാകാന്‍ എന്റെ
ചുറ്റിലും തീവ്രതമസ്സിന്‍
സുഖപ്രദമാര്‍ന്ന ആവരണ-

മൊരുക്കാന്‍ വിധാതാവി-
നോട് പ്രാര്‍ത്ഥിപ്പൂ ഞാന്‍
കഴിയില്ലെനിക്കിനിയും ഈ
കാഴ്ചകള്‍ കണ്ടുകണ്ടിരിക്കാന്‍

ചിന്ത തന്‍ വേലിയേറ്റത്തില്‍
മറ്റൊന്ന് തിരിച്ചറിയുന്നു ഞാ-
നീ "കൂപമണ്ഡൂകങ്ങള്‍" ഭാഗ്യം
ചെയ്ത വര്‍ഗമാണെന്ന് 

ലോകം ചെറുതായവര്‍
സ്വപ്നങ്ങള്‍ക്ക് നീളം
കുറഞ്ഞവര്‍, ആഗ്രഹങ്ങള്‍
ഒരിക്കലും ഉണ്ടാകാത്തവര്‍

സ്വന്തം ലോകത്തിലൊതുങ്ങി 
ജീവിത സന്തോഷങ്ങളറിഞ്ഞു
ജീവിതം ജീവിച്ചു
തീര്‍ക്കുന്ന മണ്ണിന്റെ മക്കള്‍

ഒരു രാജ്യത്തിനും സ്വന്തമല്ലാത്തവര്‍
ഒരു രാഷ്ട്രവും സ്വന്തമില്ലാത്തവര്‍
ആയുസ്സിലൊരിക്കലെങ്കിലും ഇവരെ-
പ്പോലെയാകാനാശിപ്പൂ ഞാന്‍

ഈ ആഗ്രഹവും സ്വപ്നവും
ഒരു വേദനയായെന്നില്‍
നിരയുന്പോളാശ്വാസത്തിനായ്
മേലോട്ട് നോക്കുന്നു ഞാന്‍

സമൂഹം സൃഷ്ടിക്കുന്നവര്‍
സമൂഹത്തില്‍ ജീവിക്കുന്നവര്‍
പണച്ചാക്കുകള്‍ എല്ലാം
സ്വന്തമായവരാണിവര്‍

നിലയും വിലയും സ്വന്തമായുള്ളവര്‍
സമൂഹക്രമവും ചക്രവും നീതിയും
നിശ്ചയിക്കുന്നവര്‍ ഇവരെ-
പ്പോലാകാനാശിച്ചുപോകുന്നു ഞാന്‍

എങ്കിലുമടുത്ത നിമിഷത്തില്‍
അവരിലും ദുഃഖങ്ങള്‍ കാണു-
ന്നുണ്ട് ഞാന്‍ അന്തസ്സിന്‍
അടയാളമായ് രോഗങ്ങള്‍

വഹിക്കുന്നവര്‍ സമ്മര്‍ദ രോഗികള്‍
പരസ്പരം കുതികാല്‍ വെട്ടുന്നവര്‍
നിലനില്പിനായ് പോരാടുന്നവര്‍
മനസ്സമാധാനമില്ലാത്തവര്‍

വ്യഗ്രതകളിലെല്ലാം മറക്കുന്നവര്‍
എന്തെല്ലാമോ നേടാന്‍ വേണ്ടി
എല്ലാം നഷ്ടപ്പെടുത്തുന്നവര്‍
ജീവിത സൌഭാഗ്യങ്ങളുണ്ടാ-
ക്കിയിട്ടിട്ടു അനുഭവിക്കാന്‍ യോഗ-
മില്ലാതെ പോകുന്നവര്‍ ഈ
അണ്ടിതാഴിന്റെ ഉള്ളിലെ പണി
അറിയാതെ പോകുന്നവര്‍.

ആ പ്രതീക്ഷയും വിട്ടീലോകത്തിലേക്ക്‌
വെറുതെ കണ്ണോടിച്ചു ഞാന്‍
കാണാനില്ലെങ്ങുമേ വേദന
ഇല്ലാത്തൊരു മനുജനെയും

യുദ്ധങ്ങള്‍ കെടുതികള്‍
മാനവദുര്‍മ്മോഹങ്ങളെല്ലാം ചേര്‍ന്ന്
വരുത്തുന്ന വിനകളില്‍ പെട്ടുഴലുന്ന
മാനവരെക്കന്ടെന്‍ മിഴികളടയ്ക്കുന്നു ഞാന്‍

ഒടുവിലെല്ലാമൊടുങ്ങുമ്പോള്‍
അറിയുന്നു ഞാന്‍-ഇല്ല
ഈ ഭൂവില്‍ മാനവനൊന്നു പോലും
ദുഃഖ ദുരിതങ്ങള്‍ പേറാത്തവന്‍

ഇപ്പോള്‍ ഞാനറിയുന്നു എന്‍
ദുഃഖങ്ങള്‍ എന്റേതുമാത്രമാ
ണതിന്‍ പരിഹാരവുമെന്നില്‍
മാത്രമാണിരിക്കുന്നതെന്നും

ആഗ്രഹം ദുഃഖ ഹെതുവെന്ന
ബോധോദയം ബോധിവൃക്ഷ
ത്തണലില്‍ നിന്നെന്‍ ജീവിത-
ത്തിന്റെ സാരാ൦ശമാക്കാനാശിപ്പൂ ഞാന്‍

ഈ ആയിരം ദു:ഖങ്ങളിലെ
കൊച്ചു കൊച്ചു സന്തോഷങ്ങളില്‍
ആനന്ദിക്കുവാന്‍ വേദന മറക്കാന്‍
എന്നിലെ ഞാന്‍ ആശിക്കുന്നു

ഈ ആശകളും ആശകളാകാതെ
എന്‍ ജീവിതത്തില്‍ പകര്തിയെന്‍
ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍
ഇപ്പോള്‍ മോഹിച്ചു പോകുന്നു ഞാന്‍.


WordPress plugin




 

Saturday, April 2, 2011

അമ്മയ്ക്ക് സ്നേഹപൂര്‍വ്വം .....


സഹനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നീണ്ട ഒരു കാത്തിരിപ്പിനോടുവില്‍ അമ്മ (കുടുംബത്തില്‍ എല്ലാ മക്കളും മരുമക്കളും ചെറുമക്കളും അമ്മയെന്നാണ് വിളിക്കുന്നത്‌ ) സ്വര്‍ഗത്തിലേക്ക് പറന്നു പോയി.... ആരോടും ഒന്നും പറയാതെ..നിശ്ശബ്ദം ..ശാന്തമായി..
മക്കളും ചെറുമക്കളും ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ പ്രാര്‍ത്ഥനാ ഗോപുരമായിരുന്നു അമ്മ.....
ആരെങ്കിലും എന്തെങ്കിലും കാര്യത്തിനു പോകുമ്പോള്‍ അമ്മയോട് പറയും "അമ്മെ ഒന്ന് പ്രാര്‍ ത്ഥിച്ചേരേ കേട്ടോ .." അവര്‍ മടങ്ങിയെത്തി വിശേഷം അറിയുന്നത് വരെ അമ്മ പ്രാര്‍ഥനയില്‍ ആയിരിക്കും. പ്രാര്‍ത്ഥിക്കാനായി   അമ്മയിവിടെ ഉണ്ട് എന്നത് ഞങ്ങള്‍ മക്കള്‍ക്കെല്ലാം ഒരു ധൈര്യവും ആയിരുന്നു...

Sunday, March 13, 2011

മിനിക്കഥ

 മഴയുടെ ആരവം കേട്ടാണ് അയാള്‍ ഉണര്‍ന്നത്!. ബാല്യകാല സ്മരണയിലോ പുലര്‍കാല സ്വപ്നത്തിന്റെ ഓര്‍മ്മയിലോ, ജനാലക്കപ്പുറത്ത്  വീഴുന്ന മഴത്തുള്ളിയെ പിടിക്കാന്‍ അയാള്‍ കൈ നീട്ടി. തീയില്‍ തോട്ടിട്ടെന്നവണ്ണം അയാള്‍ കൈ വലിച്ചു. മഹാനഗരത്തില്‍ പുലര്‍ച്ചെ ആസിഡ് മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് തലേന്നത്തെ വാര്‍ത്തയിലെ കിളിമൊഴി അപ്പോഴാണയാള്ക്കോറ്മ്മ വന്നത്.!